12:29am 18 January 2026
NEWS
യൂറോപ്യൻ നേതാക്കളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ്
10/12/2025  06:17 AM IST
nila
യൂറോപ്യൻ നേതാക്കളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ: യൂറോപ്യൻ നേതാക്കളെ വീണ്ടും കടുത്ത ഭാഷയിൽ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദുർബലരായ ഭരണകർത്താക്കളാണ് യൂറോപ്പിനെ ജീർണ്ണിപ്പിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. കുടിയേറ്റവും റഷ്യ–യുക്രെയ്‌ൻ യുദ്ധവും കൈകാര്യം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് അനുയോജ്യമായ നയങ്ങൾ പിന്തുടരുന്ന നേതാക്കളെ പിന്തുണയ്ക്കാൻ തയാറെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, ട്രംപിന്റെ സമാധാനപദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമറും ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സും ലണ്ടനിൽ നടന്ന യൂറോപ്യൻ നേതാക്കളുടെ ചർച്ചയിൽ പങ്കുവച്ചു. വ്ളാഡിമിർ സെലെൻസ്കിയും ഇമ്മാനുവൽ മക്രോണും പങ്കെടുത്ത ഈ യോഗത്തിൽ വെടിനിർത്തൽ നീതിയുക്തവും സ്ഥിരവുമായിരിക്കണമെന്ന് നേതാക്കൾ ആവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img