06:19pm 03 September 2026
NEWS
ട്രംപ് നിലപാട് കടുപ്പിക്കുമോ? പശ്ചിമേഷ്യക്ക് ഇന്ന് നിർണായക ദിനം
15/02/2025  08:18 AM IST
nila
ട്രംപ് നിലപാട് കടുപ്പിക്കുമോ? പശ്ചിമേഷ്യക്ക് ഇന്ന് നിർണായക ദിനം

ഗാസയുമായി ബന്ധപ്പെട്ട് ഇന്ന് കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ഇന്ന് മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. പലസ്തീനികൾ ​ഗാസയിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ​ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഇന്ന് നിർണായക ദിനമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

ഗാസ യുഎസ് ഏറ്റെടുത്ത് അവിടെ ഉല്ലാസകേന്ദ്രം നിർമിക്കുമെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനുപിന്നാലെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്രംപിന്റെ ഈ പ്രഖ്യാപനം രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും നിലപാട് തിരുത്താൻ അമേരിക്കൻ പ്രസിഡന്റ് തയ്യാറല്ല. പലസ്തീൻ അഭയാർഥികളെ ഏറ്റെടുത്തില്ലെങ്കിൽ സഹായം നിർത്തുമെന്ന് സഖ്യകക്ഷികളായ ഈജിപ്തിനും ജോർദാനും ട്രംപ് മുന്നറിയിപ്പു നൽകുകയും ചെയ്തു. കുറച്ചു പലസ്തീൻകാരെ അമേരിക്ക സ്വീകരിക്കാൻ ഒരുക്കമാണെന്നും എന്നാൽ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 

ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ശനിയാഴ്ച വരെയാണ് ഡോണൾഡ് ട്രംപ് ഹമാസിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img