02:19pm 09 November 2026
NEWS
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിൽ: വാണിജ്യ,സുരക്ഷാ സഹകരണം ശക്തി പെടുത്തും
14/05/2025  07:17 PM IST
nila
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിൽ: വാണിജ്യ,സുരക്ഷാ സഹകരണം ശക്തി പെടുത്തും

ദോഹ: സൗദി അറേബ്യ സന്ദർശനത്തിനു ശേഷമുള്ള ഗൾഫ് പര്യടനത്തിലെ രണ്ടാമത്തെ ചുവടുവയ്പ്പായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഖത്തറിലെത്തി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ട്രമ്പിന് ഊഷ്മളമായ വരവേൽപ് നൽകി.ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായിനടന്ന കൂടിക്കാഴ്ചയിൽ വാണിജ്യ,സുരക്ഷാ സഹകരണത്തെ കുറിച്ച്ചർച്ചചെയ്തു.
20 വർഷത്തിനു ശേഷമാണ് ഒരു യുഎസ് പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്.
സൗദി തലസ്ഥാനമായ റിയാദിൽ നടന്ന യു എസ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗങ്ങളുടെ ഉച്ചകോടിയിൽ മിഡിൽ ഈസ്റ്റ് മേഖലയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ പ്രതിബദ്ധതയും പങ്കാളിത്തവും ഉറപ്പിച്ചു പറഞ്ഞട്രമ്പ്സിറിയൻ ഉപരോധങ്ങൾ നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് സിറിയൻ പ്രധാനമന്ത്രി അഹമ്മദ് അൽ-ഷറയുമായി കൂടിക്കാഴ്ച നടത്തി. ട്രംപിന് തന്റെ യാത്രയുടെ ആദ്യ ദിവസമായ ചൊവ്വാഴ്ച സൗദി അറേബ്യയിൽ ആഡംബരപൂർണ്ണമായ സ്വീകരണം ലഭിച്ചു. അമേരിക്കയിൽ 600 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഇരു രാജ്യങ്ങളും 142 ബില്യൺ ഡോളറിന്റെ പ്രതിരോധ വിൽപ്പന കരാറിൽ ഒപ്പുവച്ചു.  വ്യാഴാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെക്കു തിരിക്കുന്ന ട്രമ്പ് ഗൾഫ് മേഖലയിലെ നാല് ദിവസത്തെ സന്ദർശനംപൂർത്തിയാക്കി മടങ്ങും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img