08:53am 09 November 2026
NEWS
പകരച്ചുങ്കത്തിൽ ട്രംപിന് ചുവട് പിഴച്ചോ?
10/04/2025  07:25 AM IST
nila
പകരച്ചുങ്കത്തിൽ ട്രംപിന് ചുവട് പിഴച്ചോ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതി ചുങ്കമാണ് ട്രംപ് ചുമത്തിയിരുന്നത്. എന്നാൽ, രാജ്യത്തിന് തന്നെ ഇത് ദോഷകരമാകുമെന്ന തിരിച്ചറിവിലാണ് ട്രംപിന്റെ പുതിയ നിലപാട് എന്നാണ് സൂചന. അതേസമയം, ചൈനക്ക് ഏർപ്പെടുത്തിയ അധികച്ചുങ്കം പിൻവലിക്കാനോ മരവിപ്പിക്കാനോ ട്രംപ് തയ്യാറായിട്ടില്ല.

യുഎസ് ഉൽപന്നങ്ങൾക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ലോക രാജ്യങ്ങൾക്കുമേൽ അമേരിക്ക പകരച്ചുങ്കം ചുമത്തിയത്.  ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ,  
‌‌90 ദിവസത്തേക്ക് അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും ഈടാക്കുക എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ചൈനയ്ക്ക് ഇളവ് നൽകാൻ തയാറാകാതിരുന്ന യുഎസ്, ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈനയ്‌ക്കു മേൽ മൂന്നാം തവണയാണ് യുഎസ് പകരച്ചുങ്കം ചുമത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img