01:35pm 28 October 2026
NEWS
ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളെ രക്ഷപെടുത്തി
04/04/2026  08:08 AM IST
nila
ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളെ രക്ഷപെടുത്തി

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളെ യുഎസ് സ്പെഷ്യൽ ഫോഴ്‌സ് രക്ഷപ്പെടുത്തി. രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണെന്നും ഇസ്രയേൽ മാധ്യമങ്ങളും സിബിഎസ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനമാണ് ഇറാനിൽ അപകടത്തിൽപ്പെട്ടത്. വിമാനം വെടിവെച്ചിട്ടു എന്നാണ് ഇറാൻ അവകാശപ്പെടുന്നത്. വിമാനം തകർന്നതിനു മുൻപ് തന്നെ രണ്ട് പൈലറ്റുകളും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിൽ ഒരാളെ ഇറാനിലെ ഭൂപ്രദേശത്ത് നിന്നു കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാണാതായ രണ്ടാമത്തെ പൈലറ്റിനായി അമേരിക്കൻ സേന വ്യാപകമായ തെരച്ചിൽ തുടരുകയാണ്. തെരച്ചിലിന് തടസ്സമാകാതിരിക്കാൻ ഇറാനിൽ നടത്താനിരുന്ന ചില സൈനിക നടപടികൾ താത്കാലികമായി മാറ്റിവെച്ചതായി റിപ്പോർട്ടുണ്ട്. ഖുസെസ്ഥാനിലെ കറൂൺ നദിയുടെ സമീപ പ്രദേശങ്ങളിൽ യുഎസ് ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും നിരീക്ഷണം ശക്തമാക്കിയതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img