11:19am 09 November 2026
NEWS
15 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നഴ്‌സിനെതിരെ നടപടി
01/05/2025  02:21 PM IST
nila
15 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നഴ്‌സിനെതിരെ നടപടി

15 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നഴ്‌സിനെതിരെ നടപടി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അലക്സിസ് വോൺ യേറ്റ്സ് എന്ന മുപ്പത്തഞ്ചുകാരിയാണ് തന്റെ ഭർത്താവിന്റെ ആദ്യബന്ധത്തിലുള്ള മകനുമായി ലൈം​ഗിക വേഴ്ച്ചയിലേർപ്പെട്ടത്. ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആണ് ഇവർക്കെതിരെ നടപടി എടുത്തത്. നഴ്‌സിന്റെ സിംഗിൾ-സ്‌റ്റേറ്റ് നഴ്സിങ് ലൈസൻസ് അധികൃതർ റദ്ദാക്കി.

‘‘നഴ്‌സുമാർക്ക് സമൂഹത്തിൽ വലിയ വിശ്വാസമുണ്ട്. അതിനാൽത്തന്നെ, അവർ നല്ല വിവേകവും സന്മാർഗ്ഗിക സ്വഭാവവും പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അലക്സിസ് വോൺ യേറ്റ്സിന്റെ നടപടി അവർക്ക് മികച്ച വിവേകവും സന്മാർഗ്ഗിക സ്വഭാവവും ഇല്ല എന്ന് സൂചിപ്പിക്കുന്നതായി’’ ലൈസൻസ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിന്റെ ഉത്തരവിൽ പറയുന്നു. 

അവധിക്കാലത്ത് ഒകാലയിലുള്ള പിതാവിനെ സന്ദർശിക്കുമ്പോളാണ് കുട്ടി പീഡനത്തിനിരയായത്. സംഭവം പുറത്തറിഞ്ഞതോടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ക്രിമിനൽ വിചാരണ കാത്തിരിക്കുകയാണ് അലക്സിസ് വോൺ യേറ്റ്സ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img