02:34am 29 October 2026
NEWS
ക്രിസ്ത്യാനികളെ രക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നൈജീരിയയിൽ സൈനിക നടപടിക്ക് നിർദ്ദേശം നൽകി ഡൊണാൾഡ് ട്രംപ്
02/11/2025  03:28 PM IST
nila
ക്രിസ്ത്യാനികളെ രക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നൈജീരിയയിൽ സൈനിക നടപടിക്ക് നിർദ്ദേശം നൽകി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: നൈജീരിയയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സൈനിക നീക്കവുമായി അമേരിക്ക. നൈജീരിയയിൽ സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള നടപടികൾക്ക് തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പ്രതിരോധ വകുപ്പിന് (പെന്റഗൺ) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. ക്രിസ്ത്യാനികളെ രക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപ് നൈജീരിയയിൽ സൈനിക നടപടിക്ക് നിർദ്ദേശം നൽകിയത്. 

“നൈജീരിയയിൽ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുകയാണ്. ഇത്തരം ഭീകരവാദികളെ പൂർണ്ണമായും നശിപ്പിക്കാൻ അമേരിക്ക ആവശ്യമായ നടപടികൾ സ്വീകരിക്കും,” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത്’ വഴി അറിയിച്ചു. കൂടാതെ, നൈജീരിയയ്ക്ക് നൽകിവരുന്ന അമേരിക്കൻ സഹായങ്ങൾ ഉടൻ നിർത്തിവെക്കുമെന്നും ട്രംപ് വ്യക്തമാക്കി.

എന്നാൽ, ട്രംപിന്റെ ആരോപണങ്ങൾ നൈജീരിയൻ സർക്കാർ തള്ളിക്കളഞ്ഞു. രാജ്യത്ത് മതവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് അക്രമം നടക്കുന്നതെന്ന അഭിപ്രായം തെറ്റാണെന്നും, ആക്രമണങ്ങൾ നിയന്ത്രിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്നും അവർ വ്യക്തമാക്കി.

സിഎൻഎൻ റിപ്പോർട്ടനുസരിച്ച്, നൈജീരിയയിലെ 230 കോടിയിലധികം ജനങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ തീവ്രവാദി ആക്രമണങ്ങളുടെ ഇരകളാകുന്നു. പരിമിതമായ വിഭവങ്ങൾ, സാമുദായിക-വംശീയ സംഘർഷങ്ങൾ, ഭൂവിവാദങ്ങൾ തുടങ്ങിയവയാണ് രാജ്യത്ത് അക്രമങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img