12:38pm 27 October 2026
NEWS
ഇറാനെ തകർത്ത് തരിപ്പണമാക്കും; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ശക്തമായ വ്യോമാക്രമണം
30/07/2026  08:37 AM IST
nila
ഇറാനെ തകർത്ത് തരിപ്പണമാക്കും; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ശക്തമായ വ്യോമാക്രമണം

വാഷിംഗ്ടൺ: ഇറാനെ തകർത്ത് തരിപ്പണമാക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് നടപടിയെന്നാണ് വിവരം. വ്യാപകമായ ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാൻ ആക്രമണം തുടർന്നാൽ കൂടുതൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാൻ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പുകൾ ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിനിടെ സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും വിവിധ മേഖലകളിൽ ആക്രമണങ്ങൾ തുടരുന്നത് പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ശക്തമാക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img