NEWS
എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് കോടതി റദ്ദാക്കി
09/06/2026 06:42 AM IST
nila

വാഷിങ്ടൻ: വിദഗ്ധ വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വീസയ്ക്ക് 1 ലക്ഷം ഡോളർ (ഏകദേശം 84 ലക്ഷം രൂപ) ഫീസ് ഈടാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഫെഡറൽ കോടതി റദ്ദാക്കി. ഫീസ് വർധന നിയമപരമായ അധികാരപരിധി ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിൻ പുറപ്പെടുവിച്ച വിധിയിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് അസാധുവാക്കിയത്. കുടിയേറ്റ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കഴിഞ്ഞ സെപ്റ്റംബറിൽ എച്ച്-1ബി വീസ ഫീസ് വൻതോതിൽ ഉയർത്തിയത്.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്ക് തിരിച്ചടിയാകുന്ന ഈ വിധിക്കെതിരെ സർക്കാർ മേൽക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











