04:06am 09 November 2026
NEWS
അമേരിക്കയെ സ​ഹായിച്ചാൽ തകർത്തു കളയുമെന്ന് അറബ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്
08/04/2025  12:45 PM IST
nila
അമേരിക്കയെ സ​ഹായിച്ചാൽ തകർത്തു കളയുമെന്ന് അറബ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കക്കെതിരെ നിലപാട് കടുപ്പിച്ച് ഇറാൻ. അമേരിക്കക്ക് സൈനിക താവളങ്ങളൊരുക്കുന്ന അറബ് രാജ്യങ്ങളെയും ശത്രുക്കളായി തന്നെ കാണുമെന്നും ഇറാൻ വ്യക്തമാക്കുന്നു. രാജ്യത്തെ സായുധ സേനയോട് 'ഉയർന്ന ജാഗ്രത'യിൽ നിൽക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെഹ്‌റാനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഖമേനി യുദ്ധസജ്ജരായിരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയത്. നയതന്ത്രം പരാജയപ്പെട്ടാൽ ഇറാനെതിരെ ആക്രമണം ആരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് അമേരിക്കയെ സഹായിക്കുന്ന അയൽ രാജ്യങ്ങളെയും ശത്രുക്കളായി കണ്ട് ആക്രമിക്കുമെന്ന് ഖമേനി വ്യക്തമാക്കിയത്. 

ഇറാഖ്, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, തുർക്കി, ബഹ്‌റൈൻ എന്നീ രാജ്യങ്ങളോടാണ് അമേരിക്കയെ സൈനികമായി സഹായിക്കരുതെന്ന് ഇറാൻ ആവശ്യപ്പെട്ടത്. അതേസമയം, അമേരിക്കൻ യുദ്ധക്കപ്പലുകൾ ​ഗൾഫ് തീരത്ത് യുദ്ധസജ്ജമെന്നാണ് റിപ്പോർട്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img