02:16pm 28 October 2026
NEWS
ടെഹ്റാനിൽ ശക്തമായ വ്യോമാക്രമണം; ഇറാനിലെ പ്രമുഖ സൈനിക നേതാക്കൾ കൊല്ലപ്പെട്ടെന്ന് ട്രംപ്
05/04/2026  07:42 AM IST
nila
ടെഹ്റാനിൽ ശക്തമായ വ്യോമാക്രമണം; ഇറാനിലെ പ്രമുഖ സൈനിക നേതാക്കൾ കൊല്ലപ്പെട്ടെന്ന് ട്രംപ്

വാഷിങ്ടൺ: ടെഹ്‌റാനിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാനിലെ പ്രമുഖ സൈനിക നേതാക്കൾ കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ഒരു മിനിറ്റ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള ആക്രമണ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഇറാനെ “തെറ്റായും അവിവേകത്തോടെയും നയിച്ച സൈനിക നേതൃത്വം അവസാനിപ്പിക്കപ്പെട്ടു” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ ആക്രമണം നടന്ന സമയം, കൊല്ലപ്പെട്ടവരുടെ പേരുകൾ തുടങ്ങിയ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.

48 മണിക്കൂറിനകം കരാറിലെത്തണമെന്ന് ഇറാന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ അവകാശവാദം. ഹോർമുസ് കടലിടുക്ക് തുറക്കാൻ നൽകിയ സമയപരിധി അവസാനിക്കാൻ പോകുന്നതിനിടെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. അതിനിടെ ഇറാനിൽ തകർന്ന യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്താൻ ഇരുരാജ്യങ്ങളും തിരച്ചിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img