10:14am 12 November 2026
NEWS
​യു.എസ് - ഇറാൻ വെടിനിർത്തൽ; മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറും ഇറ്റലിയും സംയുക്ത ചർച്ച നടത്തി
21/05/2026  01:58 PM IST
nila
​യു.എസ് - ഇറാൻ വെടിനിർത്തൽ; മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറും ഇറ്റലിയും സംയുക്ത ചർച്ച നടത്തി

​റോം: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനും, അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളുമായി ഖത്തറും ഇറ്റലിയും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും പ്രാദേശിക സുരക്ഷയും മുൻനിർത്തി ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ഉന്നതതല ചർച്ചകൾ നടന്നു.
​ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സ്റ്റേറ്റ് മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി ബുധനാഴ്ച റോമിൽ പ്രമുഖ ഇറ്റാലിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
​ഇറ്റാലിയൻ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അണ്ടർസെക്രട്ടറി മരിയ ട്രിപ്പോഡി, ചേംബർ ഓഫ് ഡെപ്യൂട്ടിസിലെ വിദേശകാര്യ-യൂറോപ്യൻ യൂണിയൻ കമ്മിറ്റി ചെയർമാൻ ജൂലിയോ ട്രെമോണ്ടി, ഇറ്റാലിയൻ പാർലമെന്റിലെ ഗൾഫ് രാജ്യങ്ങൾക്കായുള്ള പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഇന്റർ ഗ്രൂപ്പ് മേധാവി സാൽവത്തോറെ കയാത്ത എന്നിവരുമായാണ് ഖത്തർ മന്ത്രി ചർച്ച നടത്തിയത്.മിഡിൽ ഈസ്റ്റ് വലിയൊരു യുദ്ധഭീതിയിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ, ഖത്തർ നടത്തിവരുന്ന മധ്യസ്ഥശ്രമങ്ങളെയും സമാധാനപരമായ ഇടപെടലുകളെയും ഇറ്റാലിയൻ പ്രതിനിധികൾ യോഗത്തിൽ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img