11:55am 28 October 2026
NEWS
സമാധാന ചർച്ചയിൽ നിന്നും ഇറാൻ പിന്മാറി
04/04/2026  06:30 AM IST
nila
സമാധാന ചർച്ചയിൽ നിന്നും ഇറാൻ പിന്മാറി

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ ഫലപ്രദമാകാതെ അവസാനിച്ചതായി ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായും, ഇസ്‌ലാമാബാദിൽ അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അവർ തയ്യാറായില്ലെന്നും വിവരമുണ്ട്. അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഇറാൻ.

ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുനൽകിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കുകയുള്ളുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതുവരെ ഇറാനെതിരായ സൈനിക നടപടി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ, പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പുതിയ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിക്കാനാണ് നീക്കം. ഖത്തറിനെയോ ഇസ്താംബൂളിനെയോ കേന്ദ്രമാക്കി ചർച്ചകൾ നടത്താൻ ഈജിപ്തും തുർക്കിയും ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയും തന്നെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയമായി തുടരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img