09:58pm 28 October 2026
NEWS
കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി അമേരിക്ക
17/12/2025  08:10 AM IST
nila
കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി അമേരിക്ക

വാഷിങ്ടൺ: കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി അമേരിക്ക.  അമേരിക്കയുടെ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്‌പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് പൂർണമായി വിലക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശികളുടെ കടന്നുവരവ് തടയുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.

അമേരിക്കയുടെ സംസ്കാരത്തെയും ഭരണസംവിധാനങ്ങളെയും സ്ഥാപക മൂല്യങ്ങളെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന നിലപാടാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. സിറിയയിൽ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കടുത്ത തീരുമാനം.

സിറിയയ്‌ക്കൊപ്പം ആഫ്രിക്കയിലെ ബുർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസും പൂർണ യാത്രാ വിലക്കിന്റെ പട്ടികയിൽ ഉൾപ്പെട്ടു. ഇതിന് പുറമേ നൈജീരിയയും ചില കരീബിയൻ രാജ്യങ്ങളും ഉൾപ്പെടെ മറ്റു ആഫ്രിക്കൻ രാജ്യങ്ങൾക്കു ഭാഗിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സൊമാലിയക്കാർക്ക് യുഎസിലേക്കുള്ള പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, ഇറാൻ, ലിബിയ, മ്യാൻമർ, സുഡാൻ, യെമൻ തുടങ്ങിയ നിരവധി രാജ്യങ്ങൾ ഇതിനകം പൂർണ വിലക്ക് നേരിടുകയാണ്. അംഗോള, സെനഗൽ, ടാൻസാനിയ, സാംബിയ, സിംബാബ്‌വെ അടക്കമുള്ള രാജ്യങ്ങൾക്ക് ഭാഗിക യാത്രാ നിയന്ത്രണങ്ങളാണ് നിലവിൽ പ്രാബല്യത്തിലുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img