09:05am 19 April 2026
NEWS
അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ബാഗ് കള്ളൻ കൊണ്ടു പോയി
22/04/2025  08:13 AM IST
nila
അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ബാഗ് കള്ളൻ കൊണ്ടു പോയി

അമേരിക്കയുടെ സുരക്ഷാ സംവിധാനത്തിന് ആകെ നാണക്കേടായി ഒരു ബാ​ഗ് മോഷണം. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന്റെ ബാഗാണ് മോഷ്ടാവ് അടിച്ചുമാറ്റിയത്. ഞായറാഴ്ച വൈകിട്ട് വാഷിങ്ടൺ ഡിസിയിലെ ഡൗൺടൗൺ റെസ്റ്റോറൻ്റിൽ വെച്ചാണ്  അമേരിക്കയുടെ സീക്രട്ട് സർവീസിലെ ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ സുരക്ഷയൊരുക്കുന്ന വ്യക്തിയുടെ ബാ​ഗ് കള്ളൻ എടുത്തുകൊണ്ട് പോയത്. 

ക്രിസ്റ്റി നോമിൻ്റെ ഡ്രൈവിംഗ് ലൈസൻസ്, 3000 ഡോളർ പണം, പാസ്പോർട്ട്, വീടിന്റെ താക്കോൽ, ചെക്കുകൾ, ഡിഎച്ച്എസ് ആക്‌സസ് ബാഡ്ജ്, മേക്കപ്പ് ബാഗ് എന്നിവ അടങ്ങിയ ബാ​ഗാണ് കള്ളൻ കൊണ്ടുപോയത്. മോഷ്ടാവ് ബാ​ഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മാസ്‌ക് ധരിച്ച വെള്ളക്കാരനായ ഒരാൾ ബാഗുമായി റെസ്റ്റോറൻ്റിന് പുറത്ത് പോകുന്നതിൻ്റെ ദൃശ്യങ്ങളാണ് സീക്രട് സർവീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചത്. അമേരിക്കയുടെ അതിർത്തി സുരക്ഷയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെയും ചുമതല ക്രിസ്റ്റി നോമിനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img