03:06pm 13 September 2026
NEWS
ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം പിടിച്ചെടുക്കാൻ ട്രംപ് പ്രത്യേക സേനയെ നിയോ​ഗിക്കും
09/03/2026  11:40 AM IST
nila
 ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം പിടിച്ചെടുക്കാൻ ട്രംപ് പ്രത്യേക സേനയെ നിയോ​ഗിക്കും

ഇറാനിലെ ആണവായുധ നിലവാരത്തിനടുത്ത് എത്തിച്ചിരിക്കുന്ന യുറേനിയം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ നിയോ​ഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലുംബെർ​ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിക്കുന്നതിനുള്ള സാധ്യത പരിഗണിക്കുന്നതായാണ് ഞായറാഴ്ച ബ്ലുംബെർ​ഗ് റിപ്പോർട്ട് ചെയ്തത്.

ആണവായുധ നിർമാണത്തിന് ഉപയോഗിക്കാവുന്ന നിലവാരത്തിലേക്ക് അടുത്തിരിക്കുന്ന ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി അമേരിക്കൻ പ്രത്യേക സേനയെ വിന്യസിക്കുന്ന പദ്ധതി അമേരിക്കൻ ഭരണകൂടം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ വിവരമറിയുന്ന മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇത് വെളിപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

എന്നാൽ ഈ റിപ്പോർട്ട് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ തങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img