NEWS
കൂട്ട മതംമാറ്റത്തിന് ശ്രമിച്ചെന്ന കേസിൽ അമേരിക്കൻ പൗരൻ മഹാരാഷ്ട്രയിൽ അറസ്റ്റിൽ
07/10/2025 07:49 AM IST
nila

കൂട്ട മതംമാറ്റത്തിന് ശ്രമിച്ചെന്ന കേസിൽ അമേരിക്കൻ പൗരൻ അറസ്റ്റിൽ. ജയിംസ് വാട്സൻ എന്നയാളെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ ഭിവണ്ടിയിലെ ചിംപിപാഡയിലാണു സംഭവം. ഗ്രാമീണരെ കൂട്ടമായി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന കേസിലാണ് പൊലീസിന്റെ നടപടി. ജയിംസ് വാട്സൻ ഉൾപ്പെടെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർഥനാ സംഗമത്തിൽ 35 ഗ്രാമീണർ പങ്കെടുത്തെന്ന് പ്രദേശവാസി നൽകിയ പരാതിയിൽ പറയുന്നു. വാട്സൻ വീസ ചട്ടങ്ങൾ ലംഘിച്ചെന്നു പറഞ്ഞ പൊലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











