09:36am 29 October 2026
NEWS
അമേരിക്കയിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിൽ വൻ സ്ഫോടനം
11/10/2025  07:22 AM IST
nila
അമേരിക്കയിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിൽ വൻ സ്ഫോടനം

വാഷിങ്ടൺ: അമേരിക്കയിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനം. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അതേസമയം, അപകടത്തിന്റെ വ്യാപ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമല്ല. 

സ്ഫോടനസ്ഥലത്ത് തകർന്ന കെട്ടിടാവശിഷ്ടങ്ങളും കത്തിനശിച്ചതും തകർന്നതുമായ വാഹനങ്ങളും ചിതറിക്കിടക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പ്ളാൻറിന് സമീപപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിവാക്കി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

സ്ഫോടനവുമായി ബന്ധപ്പെട്ട് പ്ളാൻറ്‌ അധികൃതർ പ്രതികരിച്ചിട്ടില്ല. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസിനും യുഎസ് വ്യാവസായിക വിപണികൾക്കുംവേണ്ട വിവിധ സ്ഫോടകവസ്തുക്കളും അനുബന്ധ ഉത്‌പന്നങ്ങളും നിർമിക്കുന്ന സ്ഥാപനമാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img