09:07am 19 April 2026
NEWS
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് അമേരിക്കൻ കേന്ദ്ര ബാങ്ക്
18/09/2025  06:43 AM IST
nila
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് അമേരിക്കൻ കേന്ദ്ര ബാങ്ക്

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. 0.25 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. 4.25 ശതമാനം മുതൽ 4.50 ശതമാനം വരെയായിരുന്ന പലിശനിരക്ക് ഇതോടെ 4 ശതമാനം മുതൽ 4.25 ശതമാനം വരെയായി കുറയും. തൊഴിൽ മേഖല ഊർജ്ജിതപ്പെടുത്താനാണ് തീരുമാനമെന്നാണ് പലിശനിരക്ക് വെട്ടിക്കുറച്ചുള്ള പ്രഖ്യാപനത്തിൽ ഫെഡ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയത്. 

പലിശനിരക്ക് കുറയ്ക്കാനുള്ള ഫെഡ് തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും കുറയാൻ സഹായിക്കുന്നതാണ് തീരുമാനം. 9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തീരുമാനം എത്തുന്നത്. വരും ദിവസങ്ങളിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷത്തെ ആദ്യ ഇളവാണ് ഇത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img