01:53am 11 November 2026
NEWS
അപ്ഗ്രേഡ് - ഫോക്കസ് ഖത്തർ, സി.എം.എ അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.
26/08/2025  11:09 AM IST
nila
അപ്ഗ്രേഡ് - ഫോക്കസ് ഖത്തർ, സി.എം.എ അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.

 

ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ ഹിലാൽ ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ഫിനാൻസ് മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും, തൊഴിൽ തേടുന്നവർക്കും, അവരുടെ കരിയറിൽ മുന്നേറ്റം കൈവരിക്കാൻ സഹായകമാകുന്ന സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി.എം.എ) കോഴ്‌സ്‌ അവയർനസ് പരിപാടി സംഘടിപ്പിച്ചു.

ഫോക്കസ് വില്ലയിൽ നടന്ന പരിപാടി ഫോക്കസ് ഖത്തർ സി.ഒ.ഒ. അമീർ ഷാജി ഉദ്ഘാടനം ചെയ്തു. സി.എം.എ മെന്റർ, ഫിനാൻഷ്യൽ പ്രഫഷണൽ, കരിയർ കോച്ച് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സി.എം.എ. സിറാജുദ്ദീൻ താരേമ്മൽ കോഴ്‌സിന്റെ പ്രാധാന്യം, മൂല്യം, വിജയകരമായി പൂർത്തിയാക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് കൈകാര്യം ചെയ്തു.

ഹിലാൽ ഡിവിഷൻ എച്ച്.ആർ. ഡിപ്പാർട്ട്മെൻ്റ്  സംഘടിപ്പിച്ച പരിപാടി സിബി, ആഷിഖ് ബേപ്പൂർ, നസീഫ്, അസ്ലം, നബീൽ, ഇർഷാദ് എന്നിവർ ചേർന്ന് നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img