08:07pm 20 August 2026
NEWS
ആന്‍തെ 2026 വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് 2.5 കോടി രൂപ ക്യാഷ് പ്രൈസ്
19/08/2026  06:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആന്‍തെ 2026 വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് 2.5 കോടി രൂപ ക്യാഷ് പ്രൈസ്
HIGHLIGHTS

ആകാശ് നാഷണല്‍ ടാലന്റ് ഹണ്ട് എക്സാം (ആന്‍തെ) പ്രഖ്യാപന വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റേറ്റ് ഹെഡ് മിഥുന്‍ ആര്‍ ചന്ദ്രന്‍, ഡെപ്യൂട്ടി റീജ്യണല്‍ സെയില്‍സ് ആന്റ് ഗ്രോത്ത് ഹെഡ് ജയകൃഷ്ണന്‍ കെ പി, ബ്രാഞ്ച് ഹെഡുമാരായ സുഭാഷ് ചന്ദ്രബോസ്, വിനോദ് കുമാര്‍, പ്രഭ പുഞ്ച് എന്നിവര്‍

കൊച്ചി:  സ്കോളർഷിപ്പ് പരീക്ഷയായ ആകാശ് നാഷണല്‍ ടാലന്റ് ഹണ്ട് എക്സാം (ആന്‍തെ) 2026ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ആകാശ് പ്രതിനിധികൾ  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിദ്യാര്‍ഥികളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനും മത്സരപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനുമായി നടത്തുന്ന പരീക്ഷയില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഒരു കോടിയിലധികം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ വിലയിരുത്തലിലൂടെ വിദ്യാര്‍ഥികളുടെ വിഷയാധിഷ്ഠിത അറിവ്, വിശകലനശേഷി, പരീക്ഷാസമയത്തെ സമീപനം എന്നിവ പരിശോധിക്കുന്നതാണ് ആന്‍തെ. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പും 2.5 കോടി രൂപയുടെ ക്യാഷ് പ്രൈസുകളും നേടാനുള്ള അവസരമുണ്ട്.

ഓണ്‍ലൈന്‍ പരീക്ഷ 2026 ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 1 വരെയും, ഓഫ്‌ലൈന്‍ പരീക്ഷ ഒക്ടോബര്‍ 11, 25, നവംബര്‍ 1 തീയതികളിലും നടക്കും. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് വിശദമായ 'ആന്‍തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്' ലഭിക്കും. ഇതിലൂടെ സ്വന്തം ശക്തിയും മെച്ചപ്പെടുത്തേണ്ട മേഖലകളും ദേശീയതലത്തിലുള്ള പ്രകടനനിലയും മനസ്സിലാക്കാന്‍ സാധിക്കും.

നീറ്റ് യുജി 2026-ല്‍ ആദ്യ 100 റാങ്കര്‍മാരില്‍ ആകാശിന്റെ 41ല്‍ 31 പേരും നേരത്തെ ആന്‍തെയില്‍ യോഗ്യത നേടിയവരാണെന്നും ജെഇഇ അഡ്വാന്‍സ്ഡ് 2026-ലെ ആദ്യ 100 റാങ്കര്‍മാരില്‍ 11ല്‍ ഏഴ് പേരും ആന്‍തെയിലൂടെ എത്തിയവരാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആന്‍തെ 2026-ലേക്കുള്ള രജിസ്ട്രേഷന്‍ ഔദ്യോഗിക ആന്‍തെ പോര്‍ട്ടല്‍ വഴിയും രാജ്യത്തുടനീളമുള്ള ആകാശ് സെന്ററുകള്‍ വഴിയും നടത്താം. നൂറു രൂപയാണ് റജിസ്ട്രേഷന്‍ ഫീസ്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രഭ പുഞ്ച്, സ്റ്റേറ്റ് ഹെഡ് മിഥുന്‍ ആര്‍ ചന്ദ്രന്‍, ഡെപ്യൂട്ടി റീജ്യണല്‍ സെയില്‍സ് ആന്റ് ഗ്രോത്ത് ഹെഡ് ജയകൃഷ്ണന്‍ കെ പി, ബ്രാഞ്ച് ഹെഡുമാരായ സുഭാഷ് ചന്ദ്രബോസ്, വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.