05:45pm 29 April 2026
NEWS
വീട്ടിൽ ​ഗം​ഗാനദി വിരുന്നെത്തി, പാലഭിഷേകവുമായി പൊലീസുകാരൻ
03/08/2025  08:05 PM IST
nila
വീട്ടിൽ ​ഗം​ഗാനദി വിരുന്നെത്തി, പാലഭിഷേകവുമായി പൊലീസുകാരൻ

തുടർച്ചയായി പെയ്യുന്ന മഴയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ ​ഗം​ഗാനദി വിരുന്നെത്തി എന്നു പറഞ്ഞ് പൂവും പാലുമായി പൂജ ചെയ്യുന്ന പൊലീസുകാരനാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പ്രയാഗ്‌രാജിലെ എസ്ഐ ചന്ദ്രദീപ് നിഷാദാണ് സ്വന്തം വീട്ടിൽ വെള്ളം കയറിയപ്പോൾ പൂക്കളും പാലും ഉപയോ​ഗിച്ച് പ്രളയജലത്തെ അഭിഷേകം ചെയ്തത്. മന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടെയായിരുന്നു പാലും പൂക്കളും കൊണ്ടുള്ള പൂജ. 

 പ്രയാഗ്‌രാജിലെ എസ്ഐ ചന്ദ്രദീപ് നിഷാദിന്റെ വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയിട്ടുണ്ട്. വീടിന്റെ മുകൾഭാഗത്ത് നിന്ന് ഷൂ ഊരി പാന്റ് ഉയർത്തി വരുന്ന പൊലീസുകാരനെ ആദ്യം വീഡിയോയിൽ കാണാം. പിന്നാലെ ഇയാൾ പുഷ്പങ്ങൾ ആദ്യം വെള്ളത്തിൽ ഇടുന്നു. ശേഷം മന്ത്രോച്ചാരണത്തോടെ കയ്യിൽ കരുതിയ പാൽ വെള്ളത്തിൽ ഒഴിക്കുന്നതും പ്രാർത്ഥിക്കുന്നതും വീഡിയോയിൽ കാണാം. വീട്ടിലുള്ളവർക്ക് അനുഗ്രഹം നൽകാൻ ഗംഗാമാത എത്തിയതാണെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.

ഇതുകൂടാതെ വേറെയും നിരവധി വീഡിയോകൾ ഈ എസ് ഐയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. വീട്ടുമുറ്റത്തെ ചെളി വെള്ളത്തിൽ കുളിക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്‌ക്കെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. എന്ത് മണ്ടത്തരമാണ് കാണിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇയാൾ ശരിക്കും പൊലീസുകാരൻ തന്നെയാണോയെന്നും പലരും സംശയം ഉയർത്തുന്നു. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img