07:20pm 22 October 2026
NEWS
പ്രതികൂല വഴികളിലും അടിയറവു പറയാത്ത കരുത്ത്; മിലിപോൾ പ്രദർശനവേദിയിൽ തിളങ്ങി അൽ ഫർദാൻ പ്രീമിയർ മോട്ടോർസിന്റെ 'ഡിഫെൻഡർ'
22/10/2026  04:50 PM IST
nila
പ്രതികൂല വഴികളിലും അടിയറവു പറയാത്ത കരുത്ത്; മിലിപോൾ പ്രദർശനവേദിയിൽ തിളങ്ങി അൽ ഫർദാൻ പ്രീമിയർ മോട്ടോർസിന്റെ ഡിഫെൻഡർ

 


ദോഹ:അൽ ഫർദാൻ പ്രീമിയർ മോട്ടോർസ്, ലാൻഡ് റോവർ ബ്രാൻഡിന്റെ കീഴിലുള്ള 'ഡിഫെൻഡർ' വാഹനങ്ങളുടെ സവിശേഷതകളും പ്രകടനക്ഷമതയും മിലിപോൾ ഖത്തർ 2026 പ്രദർശനത്തിൽ അവതരിപ്പിച്ചു.  
സുരക്ഷ, പ്രതിരോധം, അത്യാഹിത പ്രതികരണം എന്നീ മേഖലകളിലെ വിദഗ്ദ്ധർക്കും സന്ദർശകർക്കും ഡിഫെൻഡർ വാഹനങ്ങളുടെ കരുത്തും നൂതന സാങ്കേതികവിദ്യയും നേരിട്ട് കാണാൻ ഈ വേദി അവസരമൊരുക്കുന്നു.  
​ഏറ്റവും കഠിനമായ ഭൂപ്രകൃതികളിലും പ്രതികൂല സാഹചര്യങ്ങളിലും വിശ്വസ്തതയോടെ പ്രവർത്തിക്കാൻ ഡിഫെൻഡർ വാഹനങ്ങൾക്ക് സാധിക്കുമെന്ന് അൽ ഫർദാൻ ഓട്ടോമോട്ടീവ് മാർക്കറ്റിംഗ് ജനറൽ മാനേജർ ഹുസൈൻ ഉമർ വ്യക്തമാക്കി. സുരക്ഷാ സ്ഥാപനങ്ങളുടെയും സവിശേഷ ചുമതലകൾ നിർവഹിക്കുന്നവരുടെ ഉയർന്ന ആവശ്യകതകൾ നിറവേറ്റാൻ ഈ വാഹനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക പങ്കാളിയെന്ന നിലയിൽ ഖത്തരി വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ഈ പങ്കാളിത്തമെന്നും കമ്പനി വ്യക്തമാക്കി.ദോഹ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിൽ 
ഒക്ടോബർ 20 ന് ആരംഭിച്ച
പ്രദർശനം ഇന്ന് (ഒക്ടോബറിൽ 22 വ്യാഴാഴ്ച)
സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img