
വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ഏകീകൃത കുർബാനക്കായി എറണാകുളത്ത് നടത്തിയ വിശ്വാസികളുടെ പൊതു സമ്മേളനം ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നു.
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളിലും ഏകീകൃത കുർബാന പൂർണമായും നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകേണ്ടതില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വാസികളുടെ പൊതുസമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
സീറോ മലബാർ സഭയുടെ 34 രൂപതകളിലും നടപ്പിലാക്കിയ ഏകീകൃത കുർബാന എറണാകുളം അതിരൂപതയിലും നടപ്പിലാക്കാനെന്നും പറഞ്ഞ് ഇവിടെ ചുമതലയേറ്റ മാർ ജോസഫ് പാംപ്ലിനി ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. അതിരൂപതയിൽ ഒരിക്കലും ഏകീകൃത കുർബാന നടപ്പിലാകാതിരിക്കാൻ വിമതർക്ക് അനുകൂലമായ തീരുമാനങ്ങളും പ്രവർത്തനങ്ങളുമാണ് മാർ പാംപ്ലാനി എറണാകുളത്ത് നടപ്പിലാക്കുന്നത്. വൈദീക മേധാവിത്വം കൊടികുത്തി വാഴുന്ന എറണാകുളം അതിരൂപതയിലെ സഭാ വിരുദ്ധർക്ക് പ്രോത്സാഹനം നൽകി നേതൃത്വം വഹിക്കുന്ന മാർ പാംപ്ലാനിയെ സിനഡ് സെക്രട്ടറി, മെത്രാപ്പോലീത്തൻ വികാരി തുടങ്ങിയ സ്ഥാനങ്ങളിൽ നിന്നും എത്രയും വേഗം പുറത്താക്കാൻ ഈ മാസം ചേരുന്ന സഭാ സിനഡ് തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കടവന്ത്ര എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടത്തിയ പൊതുയോഗം ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ അഡ്വ. ജോയ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. വിത്സൻ വടക്കുഞ്ചേരി, ക്യാപ്റ്റൻ ടോം ജോസഫ്, വൈശാഖ് ഉദയംപേരൂർ, ജൂലി അലക്സ് എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google










