05:43pm 24 April 2026
NEWS
ഇതാ റിയൽ കേരള സ്റ്റോറി! ക്ഷേത്ര ഉത്സവത്തിന് ക്രിസ്ത്യൻ പള്ളി മതിൽപൊളിച്ച് സ്ഥലം വിട്ടുനൽകി
24/04/2026  11:15 AM IST
nila
 ഇതാ റിയൽ കേരള സ്റ്റോറി! ക്ഷേത്ര ഉത്സവത്തിന് ക്രിസ്ത്യൻ പള്ളി മതിൽപൊളിച്ച് സ്ഥലം വിട്ടുനൽകി

മത സൗഹാർദ്ദത്തിന്റെ മികച്ച മാതൃകയായി മാറി കണ്ണൂരിലെ ഒരു ക്ഷേത്രോത്സവം. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്കായി ക്രിസ്ത്യൻ പള്ളിയുടെ മതിൽ താൽക്കാലികമായി പൊളിച്ച് സ്ഥലം വിട്ടുനൽകി. ക്ഷേത്രത്തിന് സമീപത്തെ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയാണ് മതിൽ പൊളിച്ച് സ്ഥലം ഉത്സവം നടത്താനായി വിട്ടുനൽകിയത്. 

ഏപ്രിൽ 16 മുതൽ ഇന്നലെ വരെ നടന്ന ഉത്സവത്തോട് അനുബന്ധിച്ച് കലാപരിപാടികൾ നടത്തുന്നതിനും വാഹന പാർക്കിങ്ങിനുമായി കൂടുതൽ സ്ഥലം ആവശ്യമായിരുന്നു. ഇതിനെ തുടർന്ന് ക്ഷേത്രക്കമ്മിറ്റി പള്ളി വികാരി ഫാ. ഷാജു ആന്റണിയോട് സ്ഥലം വിട്ടുനൽകണമെന്ന് അഭ്യർഥിച്ചു. പള്ളിക്കമ്മിറ്റിയുടെയും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെയും അനുമതിയോടെ പള്ളി വികാരി ഈ അഭ്യർഥന അംഗീകരിക്കുകയായിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ പള്ളിയുടെ മതിൽ താൽക്കാലികമായി പൊളിച്ച് ആവശ്യമായ സ്ഥലം ഒരുക്കി. ചടങ്ങുകൾ സമാപിച്ചതോടെ മതിൽ പുനർനിർമ്മിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img