05:09am 15 August 2026
NEWS
വൈദ്യുത ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക: 10 ശതമാനം വരെ വൈദ്യുതി ലാഭിക്കാമെന്ന് കഹ്‌റമ
22/07/2026  03:25 PM IST
nila
വൈദ്യുത ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക: 10 ശതമാനം വരെ വൈദ്യുതി ലാഭിക്കാമെന്ന് കഹ്‌റമ

ദോഹ:ഉപയോഗത്തിലില്ലാത്ത വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുന്നതിനൊപ്പം പ്ലഗ് പോയിന്റിൽ നിന്ന് ഊരിയിടണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി ഖത്തർ ജനറൽ ഇലക്റ്റ്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ). ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നില്ലെങ്കിലും പ്ലഗ് ഇൻ ചെയ്തു വെക്കുന്നത് വഴി 'സ്റ്റാൻഡ്ബൈ പവർ' ഉപയോഗിക്കപ്പെടുകയും, അത് മൊത്തം വൈദ്യുതി ഉപഭോഗത്തിൽ 10 ശതമാനം വരെ വർദ്ധനവിന് കാരണമാവുകയും ചെയ്യുമെന്ന് കഹ്‌റമ മുന്നറിയിപ്പ് നൽകി.
​ചെറിയ ചില നല്ല ശീലങ്ങളിലൂടെ വൻതോതിൽ വൈദ്യുതി ലാഭിക്കാൻ സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.ടിവി, മൈക്രോവേവ്, ചാർജറുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗ ശേഷം പൂർണ്ണമായും അൺപ്ലഗ് ചെയ്യുക.ഉപകരണം പ്രവർത്തിച്ചില്ലെങ്കിലും വൈദ്യുതി കണക്ഷൻ നിലനിൽക്കുന്നത് വഴി ആവശ്യമില്ലാതെ വൈദ്യുതി പാഴായിപ്പോകുന്നതായും കഹറാമ മുന്നറിപ്പ് നൽകുന്നു.ഉപഭോഗം കുറയ്ക്കുന്നതിലൂടെ പ്രതിമാസ വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്നും, ഊർജ്ജ സംരക്ഷണത്തിനായി ഇത്തരം എളുപ്പമുള്ള മാർഗ്ഗങ്ങൾ ശീലമാക്കണമെന്നും പൊതുജനങ്ങളോട് കഹ്‌റമ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img