NEWS
മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ
31/05/2025 06:02 PM IST
സണ്ണി ലുക്കോസ്

വിപിന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.ഒരുപാട് സൗഹൃദങ്ങളുള്ള ആളല്ല. എന്നാല്‍ ടൊവിനൊ തോമസ് അടുത്ത സുഹൃത്താണ്. ടൊവിനോടെക്കുറിച്ച് ഞാൻ മോശമായി പറയില്ല. വിപിൻ നല്കിയ പരാതി കെട്ടിച്ചമച്ചതാണ്. ഒന്നിലേറെ നടിമാർ വിപിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മാനേജർക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും ഉണ്ണി വ്യക്തമാക്കി. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതിനെ തുടർന്ന് തന്നെ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്നാണ് വിപിൻ ആരോപിക്കുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











