04:51pm 11 November 2026
NEWS
അനാവശ്യ നിയമങ്ങൾ നിധി കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു
25/10/2025  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അനാവശ്യ നിയമങ്ങൾ നിധി കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു
HIGHLIGHTS

എൻ സി എ എറണാകുളം സോണൽ കോൺഫ്രൻസ്  2025  ൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിക്കുന്നു. സുധീഷ് വിഎസ്, എ. പി മത്തായി, ജോബി ജോർജ്. ഡോ. കെ പത്മനാഭൻ, ഇ. എ ജോസഫ്, എം. വി മോഹനൻ, എം. യു ബേബി, കെ. ഒ വർഗീസ്, ഡേവീസ് എ. പാലത്തിങ്കൽ, രാജേഷ്  പറാശ്ശേരി, ജെന്നി എം. ജോർജ്, എ.എ സലീഷ്, യു.ടി രാജൻ, സിജോ പീറ്റർ, വി.എസ് തങ്കപ്പൻ എന്നിവർ സമീപം.

കോതമംഗലം: അനാവശ്യ നിയമനിർമാണങ്ങളിലൂടെയും ഉദ്യോഗസ്ഥ ഇടപെടലുകളിലൂടെയും ഗ്രാമീണരുടെ സാമ്പത്തിക ആവശ്യങ്ങൾക്കു അത്താണിയായ നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് നിധി കമ്പനി അസോസിയേഷൻ (എൻ സി എ ) എറണാകുളം സോണൽ കോൺഫ്രൻസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 1000 ൽപരം നിധി കമ്പനികൾ കേരളത്തിൻറെ സാമ്പത്തിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത ആൻറണി ജോൺ എംഎൽഎ പറഞ്ഞു.  വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം എൻ സി എ സംസ്ഥാന പ്രസിഡൻറ് ഡേവീസ് എ. പാലത്തിങ്കൽ നിർവഹിച്ചു. സോണൽ പ്രസിഡൻറ് എം. വി മോഹനൻ അധ്യക്ഷനായിരുന്നു.  ജനറൽ സെക്രട്ടറി എ. എ സലീഷ് മുഖ്യ പ്രഭാഷണം നടത്തി. നിധി കമ്പനി നിയമങ്ങളെക്കുറിച്ചു നടന്ന ചർച്ചകൾക്ക് സംസ്ഥാന  വൈസ് പ്രസിഡൻറ്  ഇ. എ ജോസഫ് നേതൃത്വം നൽകി. സെക്രട്ടറി കെ. ഒ വർഗീസ്, ജോ. സെക്രട്ടറി ജോബി ജോർജ്, സ്വാഗതസംഘം ചെയർമാൻ വി.എസ് തങ്കപ്പൻ, ജനറൽ കൺവീനർ എം. യു ബേബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു. ടി രാജൻ, സേവ്യർ ജീൻസൺ, സ്വാഗതസംഘം വൈസ് ചെയർമാൻമാരായ ജോഷി ടി. ബി, അഗസ്റ്റസ് സിറിൽ,  സോണൽ വൈസ് പ്രസിഡൻ്റുമാരായ എം. പി മത്തായി, സി രാജഗോപാൽ, ഡോ. കെ പത്മനാഭൻ, മുൻ പ്രസിഡൻറ് ജെന്നി എം. ജോർജ്  എന്നിവർ പ്രസംഗിച്ചു.

ബിസിനസ് പെർഫോമൻസ്, വിദ്യാഭ്യാസ അവാർഡ് വിതരണം, ചികിത്സ ധന സഹായ വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കുടുംബ സംഗമം എന്നിവയായിരുന്നു മറ്റു പരിപാടികൾ.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img