സർവകലാശാലാ സിൻ ണ്ടിക്കേറ്റ് പ്രമേയം നിയമപരമല്ല; രജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്തത് ചട്ടവിരുദ്ധം

തിരുവനന്തപുരം: കേരള സർവകലാശാലാ സിൻണ്ടിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ അസാധുവാക്കാൻ പാസ്സാക്കിയ പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്ന് നിയമ വിദഗ്ദ്ധർ. സർവകലാശാലാ ചട്ടങ്ങൾക്കും ഭരണപരമായ നിയമങ്ങൾക്കും വിരുദ്ധമാണ് ഈ പ്രമേയമെന്നാണ് വിലയിരുത്തൽ.
പ്രധാന കണ്ടെത്തലുകൾ:
* അധികാരപരിധി ലംഘനം: രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിനാണുള്ളത്. സെനറ്റിന് അച്ചടക്ക നടപടികളിൽ നേരിട്ട് ഇടപെടാൻ അധികാരമില്ല.
* അജണ്ടയ്ക്ക് പുറത്തുള്ള ചർച്ച: ഹൈക്കോടതിയിൽ സമർപ്പിക്കേണ്ട വസ്തുതാവിവരണം അന്തിമമാക്കാനാണ് പ്രത്യേക സിൻണ്ടിക്കേറ്റ് യോഗം ചേർന്നത്. എന്നാൽ, അജണ്ടയിൽ ഇല്ലാത്ത രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം യോഗത്തിൽ ചർച്ച ചെയ്തത് ചട്ടലംഘനമാണ്. കേരള യൂണിവേഴ്സിറ്റി സെക്കൻഡ് സ്റ്റാറ്റ്യൂട്ട് 27(2) പ്രകാരം, പ്രത്യേക യോഗത്തിൽ അജണ്ടയിൽ ഇല്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യാൻ പാടില്ല.
* വൈസ് ചാൻസലറുടെ അസാന്നിധ്യം: പ്രമേയം പാസ്സാക്കുമ്പോൾ വൈസ് ചാൻസലർ (വി.സി.) യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. സെനറ്റിന്റെ സിൻണ്ടിക്കേറ്റിന്റെ ചെയർമാനായ വി.സിയുടെ അധ്യക്ഷതയിലോ അദ്ദേഹത്തിന്റെ അംഗീകാരത്തോടെയോ അല്ലാതെ പാസ്സാക്കുന്ന പ്രമേയങ്ങൾ നടപടിക്രമപരമായി അസാധുവാണ്. സ്റ്റാറ്റ്യൂട്ട് 29 അനുസരിച്ച്, തീരുമാനങ്ങൾ ചെയർമാന്റെ ഒപ്പോടുകൂടി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. വി.സിയുടെ ഒപ്പില്ലാത്തതിനാൽ പ്രമേയം നിയമപരമായി അസാധുവാണ്.
* സബ് ജൂഡിസ് തത്വം: രജിസ്ട്രാറുടെ സസ്പെൻഷൻ സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ, ഈ വിഷയം ചർച്ച ചെയ്യുന്നത് സബ് ജൂഡിസ് തത്വത്തിന്റെ ലംഘനമാണ്. സർവകലാശാലാ നടപടിക്രമങ്ങളുടെ ചട്ടം 35 പ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നത് അനുവദനീയമല്ല.
ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച്, സിൻണ്ടിക്കേറ്റ് പാസ്സാക്കിയ പ്രമേയം നിയമപരമായി അസാധുവാണെന്നും നിലനിൽക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.











