04:50pm 04 November 2026
NEWS
ഏകീകൃത കുർബാന അനൂകൂല വിശ്വാസി നേതൃസംഗമം (28 ചൊവ്വ) അങ്കമാലിയിൽ
27/01/2025  07:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഏകീകൃത കുർബാന അനൂകൂല വിശ്വാസി നേതൃസംഗമം  (28 ചൊവ്വ) അങ്കമാലിയിൽ

അങ്കമാലി : കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഏകീകൃത കുർബാന അനുകൂല വിശ്വാസി നേതൃസംഗമം ഇന്ന് (28 ചൊവ്വ) അങ്കമാലിയിൽ നടക്കും.വൈകീട്ട് നാലിന് അങ്കമാലി സുരഭി (ലോഡ്ജ്) ഹാളിലാണ് നേതൃയോഗം. എറണാകുളം - അങ്കമാലി മേജർ അതിരൂപതയിലെ 16 ഫൊറോനകളിലെ പ്രതിനിധികളാണ് നേതൃയോഗത്തിൽ പങ്കെടുക്കുന്നത്. വിമതവൈദീകരുടെ നേതൃത്വത്തിൽ  സഭക്കെതിരായിനടത്തുന്ന കുപ്രചരണങ്ങൾ അവസാനിപ്പിക്കുക,സഭ സ്ഥാപനങ്ങൾ, പള്ളികൾ എന്നിവിടങ്ങളിൽ  സഭവിരുദ്ധ യോഗങ്ങൾ നടത്തുന്നത് കർശനമായി തടയുക,മെത്രാൻമാർ ഉൾപ്പെടെസഭയോടെപ്പം നീങ്ങുന്ന വൈദീകരെ അപമാനിക്കുന്നത് അവസാനിപ്പിക്കുക, അതിരൂപതയിൽ വലിയ നോമ്പിന് മുൻപ് സമ്പൂർണ്ണമായി സഭയുടെ ഏകീകൃത കുർബാന നടപ്പാക്കി തരുക. ആത്മീയത ഇല്ലാത്ത വൈദികർ ചില അൽമായരെ തെറ്റിധരിപ്പിച്ച് സഭയെ പൊതു സമൂഹത്തിൽ അവമതിപ്പിന് ഇടയാക്കുന്ന രീതിയിൽ സംഘടിപ്പിച്ച് വരുന്ന സഭവിരുദ്ധസമര പരിപാടികളിൽ നിന്ന് വിശ്വാസികൾ സ്വയം വിട്ട് നിൽക്കുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾ നേതൃയോഗം ചർച്ച ചെയ്യും.സഭവിരുദ്ധ യോഗങ്ങളുടെ അറിയിപ്പ് വിശുദ്ധ കുർബാന മധ്യേ ചില വിമത പുരോഹിതർ പള്ളികളിൽ അറിയിച്ചത് സഭ പ്രബോധനങ്ങളുടെ നഗ്മായലംഘനം കൂടിയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. നേതൃയോഗത്തിൽ സിഎൻഎ ചെയർമാൻ ഡോ. എം. പി. ജോർജ് അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img