02:34pm 31 October 2026
NEWS
പോർച്ചുഗീസ് താര സഹോദരങ്ങളുടെ വേർപാടിൽ അനുശോചിച്ച് യുനൈറ്റഡ് കേരള ഫുട്ബോൾ ക്ലബ്ബ്
06/07/2025  12:34 PM IST
nila
പോർച്ചുഗീസ് താര സഹോദരങ്ങളുടെ വേർപാടിൽ അനുശോചിച്ച് യുനൈറ്റഡ് കേരള  ഫുട്ബോൾ ക്ലബ്ബ്

ദോഹ: പോർച്ചുഗീസ് ദേശീയ ടീമംഗവും ലിവർപൂൾ ടീമിന്റെ സ്‌ട്രൈക്കറുമായ ഡിയാഗോ ജോട്ടയുടെയും സഹോദരന്റെയും  ആകസ്മികവും ദാരുണവുമായ വിയോഗത്തിൽ അനുശോചിച്ച് ഖത്തറിലെ ആദ്യ മലയാളീ ഫുട്ബോൾ ക്ലബ്ബായ യുനൈറ്റഡ് കേരള  ഫുട്ബോൾ ക്ലബ്ബ്.  ജെംസ്‌ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി നടന്ന അനുസ്‌മരണയോഗത്തിൽ  മുൻ സന്തോഷ് ട്രോഫി കേരള ടീമംഗമായ അജിത് കുമാർ, മുൻ ജൂനിയർ ഇന്ത്യൻ താരവും കാലിക്കറ് യൂണിവേഴ്സിറ്റി താരവുമായ ജംഷിദ്, യൂ കെ എഫ് സി പ്രസിഡന്റ് നൗഷാദ്,
 ജെ എൻ ബി ബഷീർ ,ബിനോയ് , സന്തോഷ് കുമാർ , ഇല്യാസ് , ഷബീർ , നിസ്താർ , സിദ്ദിഖ് , ശരത് , റഷീദ് , ഷഫീഖ് , അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img