07:23pm 14 November 2026
NEWS
യൂണിക്‌ലി മീ ആഘോഷങ്ങൾ ശ്രദ്ധേയമായി . 6 മാസത്തിനുള്ളിൽ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും മന്ത്രി അബ്ദുൾ ഗഫൂർ
14/11/2026  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യൂണിക്‌ലി മീ ആഘോഷങ്ങൾ ശ്രദ്ധേയമായി . 6 മാസത്തിനുള്ളിൽ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും മന്ത്രി അബ്ദുൾ ഗഫൂർ

കൊച്ചി: സെന്‍റർ ഫോർ എംപവര്മെന്‍റ് ആൻഡ് എൻറീച്ച്മെന്‍റ്  - (സിഫി) യുടെ ഭിന്നശേഷിക്കാരുടെ ശിശുദിനാഘോഷമായ യൂണിക്‌ലി മീ ശ്രദ്ധേയമായി. സാമൂഹ്യനീതി വകുപ്പ് മന്ത്രി  അബ്ദുൾ ഗഫൂർ  ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അബ്ദുൾ ഗഫൂർ പറഞ്ഞു. ഇക്കാര്യത്തിൽ കേരളം ഇന്ത്യക്ക് തന്നെ റോൾ മോഡലായി മാറും. ഭിന്നശേഷി കുട്ടികളുടെ സംരക്ഷണവും മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കാനുമുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരുന്നതായും മന്ത്രി അറിയിച്ചു. 

 ആയിരത്തി ഇരുനൂറോളം ഭിന്നശേഷിക്കാരും സ്പെഷ്യൽ സ്‌കൂൾ അധ്യാപകരും പരിപാടിയിൽ  പങ്കെടുത്തു.  സീഫി വൈസ് ചെയർമാൻ പി  ഗീത  സ്വാഗതവും സിഫി ചെയർപേഴ്‌സൺ  ഡോ പി എ മേരി അനിത നന്ദിയും  പറഞ്ഞു. യുണീക് ലി മി പ്രൊജക്റ്റ് ഡയറക്ടർ ഫിലിപ്പ്സ് തോമസ് അധ്യക്ഷത വഹിച്ചു. ടോണി ചമ്മിണി എം എൽ എ, മേയർ വി കെ മിനിമോൾ, കൗൺസിലർ ദീപ്തി മേരി വർഗീസ്, സാമൂഹ്യ നീതി വകുപ്പ് ഓഫിസർ ജോൺ ജോഷി, ഉമാ വെങ്കിടേഷ്, ബിന്ദു ജയരാജ്, കൺവീനർ  ഡോ. അരുൺ ഉമ്മൻ, എം രമേശ് കുമാർ, മധുമിത എന്നിവർ പ്രസംഗിച്ചു. 

ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുത്ത  ഫ്ലവർ പ്രിൻസ്, പ്രിൻസസ് ഷോ, കുട്ടികളുടെ വിവിധ കലാപരിപാടികളും എന്നിവ നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളായ സഞ്ജു ഹെറാൾഡ്, ദിവ്യ എസ്, നിഖിൽ മനോജ്, സ്വപ്ന അഗസ്റ്റിൻ, ഏഞ്ചൽ സലിൻ എന്നിവരെ ആദരിച്ചു. അധ്യാപകരായ ബിന്ദു എസ് പി, ജാൻസി, ഷൈനി സുനിൽ കുമാർ, ഷീജ കെ പി എന്നീ അധ്യാപകരെയും ആദരിച്ചു. ഭിന്നശേഷിക്കാർക്കായി മികച്ച സേവനം നൽകിയ പരിപാലന പാലിയേറ്റീവ് കെയറിന് വേണ്ടി സേവ്യർ പോത്തംപള്ളിയെയും ആദരിച്ചു. ഭിന്നശേഷിക്കാരുടെ അമ്മമാരായ ജിസ്ന  ഷാജി,  മായ പി എസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img