
ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ യുണീഖ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വിപുലമായി ആഘോഷിച്ചു, ഡിപിഎസ് മൊണാർഖ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ശ്രി വിപുൽ ഉദ്ഘാടനം ചെയ്തു, ഇന്ത്യൻ നഴ്സുമാരുടെ സമർപ്പിത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.യുണീഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഹമദ് ഹോസ്പിറ്റൽ നഴ്സിംഗ് ചീഫ് മറിയം നൂഹ് അൽ മുതവ, യുണീഖ് ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, ട്രഷറർ ദിലീഷ് ഭാർഗവൻ, അഡൈ്വസറി ബോഡ് വൈസ് ചെയ്യർപേഴ്സൺ മിനി സിബി
ഐ.സി.ബി.ഫ് അഡൈ്വസറി ചെയർമാൻ ബാബുരാജ്, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഔട്ട്രീച്ച് ഓഫീസർ ഫൈസൽ ഹുദവി, ഡയറക്ടർ ഓഫ് നഴ്സിംഗ്, എച്ച്.എം.സി മുന ഒത്മാൻ, ഡയറക്ടർ ഓഫ് നഴ്സിംഗ്, എച്ച്.എം.സി താബിത് മുഹമ്മദ്,QLM പ്രധിനിധി നിക്സൺ, ഇന്റർഗൾഫ് പ്രധിനിധി ബജീഷ്,മറ്റ്
സംഘടന നേതാക്കൾ ഉൾപ്പെടെ നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഖത്തറിൽ ആദ്യമായി ഇന്ത്യൻ നഴ്സസിനു വേണ്ടി മാത്രമുള്ള യുണീഖ് മൊബൈൽ ആപ്പ് പ്രകാശനം, സാംസ്കാരിക പരിപാടികൾ, പ്രേത്യേക സേവനങ്ങൾക്കുള്ള അവാർഡുകൾ, ഐ സി ബി എഫ് എം സി മെമ്പർ ആയി തിരഞ്ഞെടുത്ത മിനി സിബിയെ ആദരിക്കൽ, UNIQ ബീറ്റ്സ് മ്യൂസിക്കൽ ബാൻഡ് ഷോയും ആഘോഷത്തിന്റെ മാറ്റു കൂട്ടി. പ്രോഗ്രാം കമ്മിറ്റി ലീഡ് ധന്യ കൃഷ്ണൻ കുട്ടി നന്ദി അറിയിച്ചു. ആരോഗ്യ മേഖലയിലെ ഐക്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും, സമർപ്പണ ബോധത്തിന്റെയും പ്രതീകമായാണ് എല്ലാ വർഷവും യൂണിക് നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.











