
ദോഹ: ഖത്തറിലെ ഇന്ത്യൻ നേഴ്സ്മാരുടെ
കൂട്ടായ്മയായ യുണിഖ്
ലീഡർഷിപ്പ് ക്യാമ്പ്നടത്തി.
“വ്യക്തമായ ഘടനയും ശക്തമായ സംവിധാനങ്ങളും ഉള്ളിടത്ത് സംഘടനകൾ അർത്ഥവത്തായ വളർച്ച കൈവരിക്കും” എന്ന സന്ദേശത്തോടെ നടന്ന UNIQ EXECON 2K25
ലീഡർഷിപ്പ് ക്യാമ്പിന്
UNIQ പ്രസിഡൻറ് മിസ് ബിന്ദു ലിൻസൻ നേതൃത്വംനൽകി.
സെന്റാറ വെസ്റ്റ്ബേ ഹോട്ടലിൽ നടന്ന പരിപാടിഇന്ത്യയുടെ ഖത്തർ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. IBPC പ്രസിഡൻറ് താഹ മുഹമ്മദ് അനുമോദന പ്രഭാഷണം നടത്തി.“Leadership Unleashed” എന്ന വിഷയത്തിൽ പബ്ലിക് സ്പീക്കിംഗ് കോച്ച് & മെന്റർ നിഷ ശിവറാം
സംസാരിച്ചു.“The UNIQ Story Unfolds” എന്ന സെഷന് UNIQ മുൻ പ്രസിഡൻറ് ലുത്ഫി കലബൻ നേതൃത്വം നൽകി.എക്സിക്യൂട്ടീവ് അംഗങ്ങൾ, വിംഗ് ലീഡുകൾ, ഫസിലിറ്റി ലീഡുകൾ എന്നിവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത എക്സ്ക്ലൂസീവ് ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ്, നേതൃത്വഗുണങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയ കഴിവുകൾ വർധിപ്പിക്കുന്നതിനും UNIQയുടെ ഭാവി നേതാക്കളെ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടതായിരുന്നു.
UNIQ വൈസ് പ്രസിഡൻറ് ജിസ് തോമസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.UNIQ ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത് സ്വാഗതവും
ജോയിന്റ് ട്രഷറർ എലിസബത്ത് നന്ദിയും പറഞ്ഞു










