NEWS
കെഎസ്ആർടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ പ്രസ്‌താവന തള്ളി യൂണിയനുകൾ.
08/07/2025 08:41 PM IST
സണ്ണി ലുക്കോസ്

ഒരു യൂണിയനുകളും നോട്ടീസ് നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ കഴിഞ്ഞ 25ന് നോട്ടീസ് നൽകിയതായി യൂണിയനുകൾ അറിയിച്ചു. ദേശീയ പണി മുടക്കിൽ പങ്കെടുക്കുമെന്നും ഇതിനായി മന്ത്രിക്കല്ല നോട്ടീസ് നൽകേണ്ടതെന്നും സിഐടിയു നേതാക്കൾ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്നും അതിനാൽ ജീവനക്കാർ ഹാപ്പിയാണെന്നും അവർ പണിമുടക്കിൻ്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി ഗണേഷ് കുമാറിൻ്റെ വാദം. മന്ത്രിയുടെ നിലപാടിൽ നിന്ന് വിഭിന്നമായ നിലപാടാണ് വിഷത്തിൽ സിപിഐഎമ്മിനുള്ളത്. നരേന്ദ്രമോദി സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുമെന്ന് സിപിഐഎം ദേശീയ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ബിഎംഎസ് ഒഴികെയുള്ള എല്ലാ യൂണിയനുകളും പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











