NEWS
കേരളത്തിന് ലോകോത്തര നിലവാരത്തിലുളള ഗതാഗതാനുഭവം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
15/11/2025 05:39 PM IST
സണ്ണി ലുക്കോസ്

കേരളത്തിന് ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി തടസമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഗതാഗതാനുഭവം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ തുറവൂര്‍ തെക്ക് വരെ ആറുവരി പാതയും നാലുവരി പാതയുടെ വികസനവും ഉള്‍ക്കൊളളുന്ന പദ്ധതി നടപ്പാക്കുന്നതിനായി എന്‍എച്ച്എഐയും ആര്‍ഐടിഇഎസും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എക്‌സ് പോസ്റ്റിലൂടെയാണ് ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചത്. അരൂര്‍ ദേശീയപാത ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ പ്രതികരണം
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











