
ദോഹ: ഇന്ത്യയുടെ തൊഴിൽ, യുവജനകാര്യ, കായിക വകുപ്പ് മന്ത്രി ഡോ. മൻസുഖ് എൽ. മാണ്ഡവ്യ ഖത്തറിൽ നടന്ന രണ്ടാമത് ലോക സാമൂഹ്യ വികസന ഉച്ചകോടിയിൽ (WSSD-2) ഇന്ത്യയെ പ്രതിനിധീകരിച്ചു. മൂന്നു ദിവസത്തെ ഖത്തർ സന്ദർശനത്തിന് ശേഷം മന്ത്രി നവംബർ 6ന് തിരികെ മടങ്ങി.
ഉച്ചകോടിയിലെ പ്രധാന സമ്മേളനത്തിൽ ഇന്ത്യയുടെ പ്രസ്താവന അവതരിപ്പിച്ച അദ്ദേഹം, ILO, നിതിയായോഗ് എന്നിവ സംഘടിപ്പിച്ച രണ്ട് റൗണ്ട്‌ടേബിൾ സെഷനുകളിലും പങ്കെടുത്തു.
തന്റെ പ്രസംഗത്തിൽ ഡോ. മാണ്ഡവ്യ, കഴിഞ്ഞ ദശാബ്ദത്തിൽ ഡിജിറ്റൽ നവീകരണവും സാമൂഹ്യ ക്ഷേമ പരിപാടികളുടെയും ഏകീകരണവും മുഖേന ഇന്ത്യ നേടിച്ചെരിയിച്ച വികസനം ചൂണ്ടിക്കാട്ടി. 2015ൽ 19 ശതമാനമായിരുന്ന സോഷ്യൽ സെക്യൂരിറ്റി കവർേജ് 2025ൽ 64 ശതമാനമായി ഉയർന്നത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ സാമൂഹ്യ വികസന മന്ത്രിയായ ബുതൈന ബിന്ത് അലി അൽ ജാബർ അൽ നുവൈമിയുമായും കേന്ദ്ര മന്ത്രി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയ്ക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കിയതിന് അദ്ദേഹം നന്ദി അറിയിച്ചു.
റഷ്യ, റൊമാനിയ, മൗറീഷ്യസ്, യൂറോപ്യൻ യൂണിയൻ, ILO ഡയറക്ടർ ജനറൽ, UNESCAP എക്സിക്യൂട്ടീവ് സെക്രട്ടറി എന്നിവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷിതവും നിയമാനുസൃതവുമായ കുടിയേറ്റം, തൊഴിൽ വികസനം, ഡിജിറ്റൽ ലേബർ പ്ലാറ്റ്ഫോം, സാമൂഹിക സംരക്ഷണം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടന്നത്.
അസ്പയർ സോൺ, ലുസൈൽ സ്റ്റേഡിയം, അസ്‌പെതർ സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റൽ എന്നിവിടങ്ങൾ സന്ദർശിച്ച മന്ത്രി, ഖത്തറിന്റെ ലോകതലത്തിലുള്ള കായിക സൗകര്യങ്ങളെ പ്രശംസിച്ചു.
അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ (FIBA) പ്രസിഡന്റായ ശൈഖ് സൗദ് ബിൻ അലി അൽ താനിയെയും Aspetar, Aspire Zone Foundation അധികൃതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ സമൂഹം അദ്ദേഹത്തെ ആദരിച്ച് സംഘടിപ്പിച്ച ‘റൺ ഫോർ യൂണിറ്റി’ പരിപാടിയിലും കേന്ദ്മന്ത്രി പങ്കെടുത്തു.
കേന്ദ്രമന്ത്രിയുടെ സന്ദർശനം ഇന്ത്യയുടെ സാമൂഹ്യവികസന പ്രതിബദ്ധതയും ഖത്തറുമായുള്ള സഹകരണബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.










