07:30am 13 November 2026
NEWS
'ഫാദർ അമീറിന്' ആദരാഞ്ജലി അർപ്പിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജു ദോഹയിലെത്തി
15/07/2026  01:37 PM IST
nila
ഫാദർ അമീറിന് ആദരാഞ്ജലി അർപ്പിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജു ദോഹയിലെത്തി

​ദോഹ: അന്തരിച്ച 'ഫാദർ അമീർ' ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ ജനതയുടെയും സർക്കാരിന്റെയും ഔദ്യോഗിക അനുശോചനം അറിയിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജു ദോഹയിലെത്തി. ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ഖത്തറിലെത്തിയത്.
​ഔദ്യോഗിക സന്ദർശനത്തിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ അനുശോചനവും ആദരവും ഖത്തർ ഭരണകൂടത്തെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ തന്ത്രപ്രധാന പങ്കാളിത്തം വരുംനാളുകളിലും തുടരുമെന്ന് അദ്ദേഹം കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.
​"ആധുനിക ഖത്തറിന്റെ മുഖ്യ ശില്പിയും ഇന്ത്യയുടെ ഉറ്റ സുഹൃത്തുമായിരുന്നു അന്തരിച്ച ഫാദർ അമീർ.എന്ന് 
കേന്ദ്ര വിദേശകാര്യ മന്ത്രാലയംഅനുശോചനകുറിപ്പിൽ പറഞ്ഞു.
​കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നിന്നാണ് അനുശോചനം രേഖപ്പെടുത്തുന്നതിനായി കേന്ദ്രമന്ത്രി ദോഹയിലേക്ക് തിരിച്ചത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ അന്തരിച്ച ഫാദർ അമീർ നൽകിയ സംഭാവനകളെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അനുസ്മരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img