
ദോഹ: മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയിലേക്കുള്ള ഇന്ധന ലഭ്യത തടസ്സമില്ലാതെ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ദോഹയിലെത്തി. അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക സന്ദർശനം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം തടസ്സപ്പെട്ട എൽ.എൻ.ജി (LNG), എൽ.പി.ജി (LPG) വിതരണം പുനഃസ്ഥാപിക്കുക.ഖത്തറിലെ ഊർജ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഇറക്കുമതിയിലെ തടസ്സങ്ങൾ നീക്കുക.ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ ബന്ധം കൂടുതൽ ശക്തമാക്കുക.എന്നിവയാണ് മന്ത്രിയുടെ ദോഹസന്ദർശനത്തിന്റെ ലക്ഷ്യം.ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ഖത്തറിലെ പ്ലാന്റുകൾക്കുണ്ടായ സാങ്കേതിക തകരാറുകളും കാരണം മാർച്ചിൽ ഇന്ത്യയിലേക്കുള്ള ഇന്ധന വരവ് കുറഞ്ഞിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തോടെ മേഖലയിൽ സമാധാനം തിരിച്ചുവരുന്നത് ഉൽപാദനവും വിതരണവും വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
ദോഹയിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ എനർജിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.











