
കോതമംഗലം: കറുകടത്ത് ആത്മഹത്യാ ചെയ്ത ടിടിസി വിദ്യാര്‍ഥിനി സോന ഏല്‍ദോസിന്റെ വീട് കേന്ദ്ര ന്യൂനപക്ഷകാര്യ മത്സ്യ - മൃഗസംരക്ഷണ - ക്ഷീരവികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയോടെ സോനയുടെ വീട്ടിലത്തിയ കേന്ദ്രമന്തി കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും, കുടുംബത്തെ ആശ്വസിപ്പി ക്കുകയും ചെയ്തു. കുട്ടിയുടെ കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപെടുണ്ട്. കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് നിയമമുണ്ട്, എഫ്‌ഐആര്‍ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഇടപെടുന്നത്. എഫ്‌ഐആര്‍ എങ്ങനെ ആണെന്നുള്ളത് മനസ്സിലാക്കണം ഇപ്പോള്‍ എഫ്‌ഐആര്‍ അസ്വാഭാവിക മരണത്തിന് ആണ് കേസെടുത്തത് അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ എന്‍ഐഎ ഇടപെടാന്‍ സാധിക്കുവെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.എഫ്‌ഐ ആറിലെ വിവരങ്ങളാണ് കേന്ദ്രം ആദ്യം പരിശോധിക്കുന്നത്. പിന്നിട് ഡിജിപിക്ക് കൂടി നല്‍കിയ പരാതി കൂടി പരിശോധിക്കപ്പെടും. ഇതിനു വളരെ കൃത്യമായ നിയമ നടപടിയുണ്ട്. അതില്‍ നിന്നു മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കു. ഈ കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ സാധ്യമല്ല. എന്‍ഐഎ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. ലൗജിഹാദ് കേസുകളില്‍ ജുഡീഷ്യറിയുടെ ഇടപെടലാണ് വേണ്ടതെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. നടരാജന്‍, അഡ്വ. സൂരജ് ജോണ്‍, അരുണ്‍ പി. മോഹന്‍, കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാങ്ങോട്, അനന്തു സജീവ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
കോതമംഗലം: കോതമംഗലം കറുകടത്ത് ആത്മഹത്യാ ചെയ്ത 23കാരി സോനയുടെ വീട് കേന്ദ്ര ടൂറിസം- പെട്രോളിയും പ്രകൃതി വാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. ബുധനാഴ്ച്ച ഉച്ചയോടെ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഡിജിപിയെ നേരിട്ട് കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുമെന്നും എല്ലാവിധ പിന്തുണയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ്, ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്‌മരാജ്, എറണാകുളം ഈസ്റ്റ്ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. നടരാജന്‍, അഡ്വ. സൂരജ് ജോണ്‍, അരുണ്‍ പി. മോഹന്‍, കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാങ്ങോട് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Photo Courtesy - Google








