06:32pm 18 April 2026
NEWS
എൻഡിഎക്ക് അനുകൂലമായ വിജയ തരംഗം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
15/11/2025  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എൻഡിഎക്ക് അനുകൂലമായ വിജയ തരംഗം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

ഭാരതത്തിൽ എൻഡിഎക്ക് അനുകൂലമായ ഒരു വിജയ തരംഗമാണ് അലയടിക്കുന്നത്. അത് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് ആളിപ്പടരുകയാണ്, കേരളത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും അതിൻറെ അലയൊലികൾ അതിശക്തമായ തരംഗം സൃഷ്ടിക്കും എന്ന് കൊച്ചിൻ കോർപ്പറേഷന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ പറഞ്ഞു.എൻഡിഎ എറണാകുളം സിറ്റി ജില്ലാ അദ്ധ്യക്ഷൻ ശ്രീ കെ എസ് ഷൈജു അധ്യക്ഷത വഹിച്ചു, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, വക്താക്കളായ കെ വി എസ് ഹരിദാസ്, ടിപി സിന്ധു മോൾ,  ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് സജി, പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ബി ജയപ്രകാശ്, ജില്ലാ പ്രസിഡണ്ട് സുജിത്ത്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, സംസ്ഥാന ജനൽ സെക്രട്ടറി എം എൻ ഗിരി, ശിവസേന സംസ്ഥാന സെക്രട്ടറി ടി ആർ ദേവൻ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img