09:02pm 11 November 2026
NEWS
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു
23/06/2026  10:13 AM IST
nila
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം മന്ത്രിസ്ഥാനമൊഴിഞ്ഞത്. രാഷ്ട്രപതി രാജി അംഗീകരിച്ചതായും അറിയിച്ചിട്ടുണ്ട്.

2024 ഓഗസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ജോർജ് കുര്യൻ രാജ്യസഭയിലെത്തിയത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യങ്ങൾ എന്നീ വകുപ്പുകളുടെ സഹമന്ത്രിയായാണ് അദ്ദേഹം പ്രവർത്തിച്ചുവരുന്നത്.

ഇത്തവണ രാജ്യസഭാ തിരഞ്ഞെടുപ്പിനായി ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിൽ ജോർജ് കുര്യന് അവസരം ലഭിച്ചില്ല. അതിനാൽ രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചിരുന്ന അദ്ദേഹം ഇനി പാർട്ടി സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് സൂചന.

കേരളത്തിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാനുള്ള താൽപര്യം ജോർജ് കുര്യൻ ബിജെപി നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img