11:01pm 10 November 2026
NEWS
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 22 ന് കൊച്ചിയിൽ
19/08/2025  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ  22 ന് കൊച്ചിയിൽ
HIGHLIGHTS

ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും

കൊച്ചി - കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ  ആഗസ്റ്റ് 22 ന് ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം റിനൈയിൽ നടക്കുന്ന   നേതൃയോഗത്തിൽ ജില്ലാ അധ്യക്ഷന്മാർ, മേഖലാ -സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള മുതിർന്ന നേതാക്കന്മാർ പങ്കെടുക്കും.സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായുള്ള അവലോകന യോഗം  ബിജെപി എറണാകുളം സിറ്റി ജില്ലാ ഓഫീസിൽ നടന്നു. അവലോകന യോഗം  ബിജെപി സംസ്ഥാന ജന. സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു.  സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ മാർഗ്ഗനിർദേശം നൽകി. സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജോ. ട്രഷറർ എ. അനുപ്, സംസ്ഥാന വക്താക്കളായ അഡ്വ. പി.ആർ. ശിവശങ്കരൻ, അഡ്വ. ടി.പി. സിന്ധുമോൾ, കെ.വി.എസ് ഹരിദാസ്,   യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി വരുൺ, ജില്ലാ ജന. സെക്രട്ടറിമാരായ  അഡ്വ. പ്രിയ പ്രശാന്ത്, അഡ്വ. എസ് സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ  തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img