
സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതാണെന്നും രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കി ചൂഷണം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.
'നീറ്റ് വിഷയം ചർച്ച ചെയ്യുന്നതിനും നമ്മുടെ യുവജനങ്ങളുടെ എല്ലാ ന്യായമായ ആശങ്കകളും പാർലമെൻ്റിൽ ഉന്നയിച്ച് അവ പരിഹരിക്കുന്നതിനും ഞങ്ങളുടെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള കേവലം ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നതിനേക്കാൾ മെച്ചപ്പെട്ട പരിഗണനയാണ് ഇന്ത്യയിലെ വിദ്യാർഥികൾ അർഹിക്കുന്നത്. അനിശ്ചിതത്വത്തിന് പകരം ഉറപ്പും, മുദ്രാവാക്യങ്ങൾക്ക് പകരം പരിഹാരങ്ങളും, തടസ്സപ്പെടുത്തലുകൾക്ക് പകരം ഉത്തരവാദിത്തവുമാണ് അവർക്ക് ആവശ്യം' എന്നും പ്രധാൻ എക്‌സിൽ കുറിച്ചു
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ തടസ്സങ്ങൾ സൃഷ്‌ടിക്കാൻ വിദ്യാർഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുകയാണ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയും സുരക്ഷാ പ്രോട്ടോക്കോളുകളെ നിസ്സാരമാക്കിയുമാണ് കോൺഗ്രസും രാഹുൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ്ണ നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Photo Courtesy - Google










