08:58pm 12 November 2026
NEWS
കേന്ദ്ര ബജറ്റ് വികസിത രാഷ്ട്രത്തിലേക്കുള്ള മുന്നൊരുക്കം എ.എൻ. രാധാകൃഷ്ണൻ
03/02/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്ര ബജറ്റ്  വികസിത രാഷ്ട്രത്തിലേക്കുള്ള മുന്നൊരുക്കം  എ.എൻ. രാധാകൃഷ്ണൻ
HIGHLIGHTS

എൻ.ഡി എ റവന്യു ജില്ലാ നേതൃയോഗം ബി ജെ പി ജില്ലാ ഓഫീസിൽ എൻ ഡിഎ സംസ്ഥാന വൈസ് ചെയർമാൻ എഎൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി - കേന്ദ്ര ധനകാര്യ മന്ത്രി 2026-27 വർഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് വികസിത രാഷ്ട്രത്തിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്ന് എൻ. ഡി.എ. സംസ്ഥാന വൈസ് ചെയർമാൻ എ.എൻ . രാധാകൃഷണൻ അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യവികസനത്തിനും തൊഴിൽ വൈദഗ്ധ്യവികാസത്തിനും പതിവിനെക്കാൾ തുകയാണ് ഇത്തവണ വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം റവന്യു ജില്ലയുടെ എൻ.ഡി.എ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി ജില്ലാ ഓഫീസിൽ ചേർന്ന യോഗത്തിൽ എൻ.ഡി.എ. ജില്ലാ കൺവീനർ അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യുസ്, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എസ്. ജെഡി സംസ്ഥാന പ്രസിഡണ്ട് രാജേന്ദ്രൻ, എൽ ജെ പി ( ആർ) സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ പി.ബി, ബിജെപി ജില്ലാ പ്രസിഡണ്ടുമാരായ പി.പി. സജീവ്, എം.എ ബ്രഹ്മരാജ്, ബി ജെ പി നേതാക്കളായ എൻ.പി. ശങ്കരൻ കുട്ടി, എ. അനുപ്, അഡ്വ. എസ്. സജി, ബി ഡി ജെ എസ് ജില്ലാ പ്രസിഡണ്ടുമാരായ പി.ബി. സുജിത്, ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img