
മുംബൈ : തത്സമയ ബാങ്കിങ് നിരീക്ഷണം, റിസ്‌ക് മേൽനോട്ടം, പ്രവർത്തന മികവ് എന്നിവ ലക്ഷ്യമിട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ‘യൂണിയൻ സുദർശൻ’ എന്ന കേന്ദ്രീകൃത ബാങ്കിങ് ഇന്റലിജൻസ് ഹബ് അവതരിപ്പിച്ചു. ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് പൂർണമായും ഓട്ടോമേറ്റഡ് സംവിധാനമായ ‘യൂണിയൻ സുദർശൻ’ അവതരിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ വിവിധ ബാങ്കിങ് ചാനലുകളിലെ അസാധാരണ ഇടപാടുകളും റിസ്‌കുകളും നേരത്തേ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ബാങ്ക് 14 പുതിയ തന്ത്രപ്രധാന പദ്ധതികൾക്കും തുടക്കമിട്ടു. പ്രക്രിയകൾ ലളിതമാക്കുക, സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള സമയം കുറയ്ക്കുക, സുഗമമായ ബാങ്കിങ് ഉറപ്പാക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം.
ബാങ്കിന്റെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുന്ന യൂണിയൻ ബാങ്ക് മ്യൂസിയവും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി സഞ്ജയ് ലോഹിയ, യൂണിയൻ ബാങ്ക് എംഡിയും സിഇഒ
Photo Courtesy - Google










