12:25pm 11 November 2026
NEWS
ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ പൈലറ്റ് ഘട്ടം ഒക്ടോബറിൽ ആരംഭിക്കും
01/10/2025  10:23 AM IST
nila
ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ പൈലറ്റ് ഘട്ടം ഒക്ടോബറിൽ ആരംഭിക്കും

 

 

ദോഹ:ഗൾഫിനെ ഒരൊറ്റ വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നഷെൻഗൻ മാതൃകയിലെഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ പരീക്ഷണാർത്ഥം ഒക്ടോബറിൽ നടപ്പിലാക്കുമെന്ന്
 യുഎഇയുടെ സാമ്പത്തിക-ടൂറിസം മന്ത്രിയായ അബ്ദുല്ല ബിൻ തൂഖ് അൽ മറ്രി പ്രഖ്യാപിച്ചു.
ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾ 
ഷെൻഗൻ മാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന ഈ വിസ മുഖേന സന്ദർശകർക്കു യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലും ഒരൊറ്റ അനുമതിപത്രം കൊണ്ടു തന്നെ യാത്ര ചെയ്യാൻ കഴിയും.“GCC ഗ്രാൻഡ് ടൂറിസ്റ്റ് വിസ” എന്നറിയപ്പെടുന്ന പദ്ധതി പിന്നീട് പൂർണമായി നടപ്പിലാക്കുമെന്നും അൽ മറ്രി വ്യക്തമാക്കി.


വിസയുടെ ഗുണം എല്ലാ ഗൾഫ് രാജ്യങ്ങൾക്കും ലഭിക്കുമെങ്കിലും യുഎഇക്കും സൗദി അറേബ്യക്കും, ഖത്തറിനും ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. മതപരമായ സഞ്ചാരത്തിനും ഈ പദ്ധതി വലിയ ഉത്തേജനം നൽകുമെന്ന് യാത്ര-ടൂറിസം മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
2024-ൽ യുഎഇയിൽ GCC രാജ്യങ്ങളിൽ നിന്ന് 33 ലക്ഷം സന്ദർശകരാണ് എത്തിയത്. ഇതിൽ 19 ലക്ഷം പേർ സൗദി അറേബ്യയിൽ നിന്നുമാണ്. ഒമാൻ (7.77 ലക്ഷം), കുവൈത്ത് (3.81 ലക്ഷം), ബഹ്റൈൻ (1.23 ലക്ഷം), ഖത്തർ (93,000) എന്നിവരാണ് യഥാക്രമം യു എ ഇ യിൽ എത്തിയത്.അതേസമയം
ലോകകപ്പിലൂടെ ശ്രദ്ധേയമായ ഖത്തറും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുമെന്നാണ് വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img