07:54am 30 October 2026
NEWS
ജിസിസി സന്ദർശനത്തിനുള്ള ഏകീകൃത ടൂറിസം വിസഉടൻ പ്രാബല്യത്തിൽ വരും
03/07/2025  08:16 PM IST
nila
ജിസിസി സന്ദർശനത്തിനുള്ള ഏകീകൃത ടൂറിസം വിസഉടൻ പ്രാബല്യത്തിൽ വരും

 

ദോഹ: ജിസിസി ഗ്രാൻഡ് ടൂർസ് വിസ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട
ഏകീകൃത ടൂറിസം വിസ
 ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി.മേഖലയിലുടനീളമുള്ള ടൂറിസത്തിന് കരുത്തു പകരുന്ന  ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഗൾഫ്അംഗരാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങളെ അൽ ബുദൈവി പ്രശംസിച്ചു.
 ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ.എന്നി
ആറ് ജിസിസി രാജ്യങ്ങൾക്കിടയിൽ വിനോദസഞ്ചാരികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻകഴിയുന്നതാണ്ജി സി സിസിംഗിൾ വിസ.മേഖലയുടെ യാത്രാ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ടൂറിസത്തിലൂടെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള വിശാലമായ അഭിലാഷങ്ങളുമായി യോജിക്കുന്നുവെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.2023 നവംബറിൽ ഒമാനിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിൽ ഏകീകൃത വിസ ഔദ്യോഗികമായി അംഗീകരിച്ചത്.യൂറോപ്പിലെ ഷെങ്കൻ വിസയുമായി താരതമ്യപ്പെടുത്തുന്നതാണ് ജി സി സി ഏകീകൃത വിസ.സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാനും അന്തർ-പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള ഗൾഫിന്റെ ശ്രമങ്ങളിലെ ഒരു പ്രധാന നാഴികക്കല്ലാകും ജി സി സി സിംഗിൾ വിസ.
30 മുതൽ 90 ദിവസം വരെയാകും വിസ കാലാവധി.ഒരു രാജ്യത്തേക്കോ ആറ് രാജ്യത്തേക്കോ ഉള്ള ആക്‌സസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.ഔദ്യോഗിക വിസ വെബ്‌സൈറ്റ് (TBA) നൽകിയനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഓൺ ലൈനായി അപേക്ഷി ക്കാവുന്നരീതിയിലാണ് വിസലഭ്യമാകാനുള്ളനടപടിക്രങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img