01:44pm 13 November 2026
NEWS
'അവിശുദ്ധ' സഖ്യങ്ങളും വ്യാജസ്വാമി വിവാദവും; കേരള രാഷ്ട്രീയം ചൂടുപിടിക്കുന്നു
16/06/2025  07:52 AM IST
സുരേഷ് വണ്ടന്നൂർ
അവിശുദ്ധ സഖ്യങ്ങളും വ്യാജസ്വാമി വിവാദവും; കേരള രാഷ്ട്രീയം ചൂടുപിടിക്കുന്നു

കേരള രാഷ്ട്രീയം ഇപ്പോൾ പുതിയ വിവാദങ്ങളിലൂടെ കടന്നുപോവുകയാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ 'വർഗീയ മുന്നണി' എന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി. എന്നാൽ, മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച ഇടതുമുന്നണിയുടെ പഴയ നിലപാടുകൾ പ്രതിപക്ഷം ഓർമ്മിപ്പിച്ച് തിരിച്ചടിച്ചു. പിണറായി വിജയൻ ഓന്തിനെപ്പോലെ നിറം മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദത്താത്രേയ സായിനാഥ് എന്ന 'വ്യാജസ്വാമി'യുടെ വെളിപ്പെടുത്തലുകൾ പുതിയ വിവാദങ്ങൾക്ക് വഴിവച്ചു. ഇയാൾ ബി.ജെ.പിയുടെ ആളാണെന്ന് തോക്കു സ്വാമി ഹിമവൽ ഭദ്രാനന്ദ ആരോപിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഒരു മരണത്തിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ചത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. സി.പി.ഐയിൽ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സ്വന്തം പാർട്ടി നേതാക്കൾ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് ആഭ്യന്തര കലഹത്തിന് കാരണമായി. രാജ്ഭവനിലെ ആർ.എസ്.എസ്. കൊടിയേറ്റവും അതിനെതിരെയുള്ള സി.പി.ഐയുടെ പ്രതിഷേധവും വാർത്തകളിൽ നിറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img