12:44am 13 November 2026
NEWS
നിയന്ത്രണങ്ങൾക്കിടയിലും മങ്ങാത്ത ആവേശം: ഖത്തറിൽ ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി
21/03/2026  04:14 PM IST
നിയന്ത്രണങ്ങൾക്കിടയിലും മങ്ങാത്ത ആവേശം: ഖത്തറിൽ ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി

പി വി എ നാസർ 

ദോഹ:തടസ്സങ്ങൾക്കിടയിലും ഐക്യദാർഢ്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി ഖത്തറിലെ വിശ്വാസിസമൂഹം ഈദിനെ വരവേറ്റു.
 പ്രാദേശികമായ ചില അസ്വാഭാവിക സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും നിലനിൽക്കുന്നുണ്ടെങ്കിലും, ഖത്തറിൽ ഈദ് അൽ ഫിത്തർ ആഘോഷങ്ങൾ ഭക്തിസാന്ദ്രവും ആവേശഭരിതവുമായി നടന്നു. കതാറ കൾച്ചറൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ വർണ്ണവിളക്കുകളാൽ അലംകൃതമായി.ഈദ് ദിനത്തിൽ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായി കതാറ കൾച്ചറൽ വില്ലേജ് മാറി. "ഈദ് മുബാറക്" എന്നെഴുതിയ വലിയ ബോർഡുകളും, മിന്നിത്തിളങ്ങുന്ന കമാനങ്ങളും, ചന്ദ്രക്കലയുടെ രൂപത്തിലുള്ള ദീപാലങ്കാരങ്ങളും കതാറയുടെ തെരുവുകളെ ഉത്സവലഹരിയിലാക്കി. പരമ്പരാഗതമായ ശൈലിയും ആധുനിക ലൈറ്റിംഗും കൂടിച്ചേർന്ന കാഴ്ചകൾ ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും നിരവധി കുടുംബങ്ങളാണ് ഇവിടെ എത്തിയത്.മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരുന്നത്. പൊതു സുരക്ഷ കണക്കിലെടുത്ത് ഈദ് നമസ്കാരം പള്ളികൾക്ക് അകത്തു മാത്രമായാണ് നടത്തിയത്.തിരക്ക് ഒഴിവാക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും ചില പള്ളികളിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.യാത്രാ നിയന്ത്രണങ്ങളും ലുസൈൽ ഉൾപ്പെടെയുള്ള ഇടങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയതും കാരണം പലരും വീടുകളിലിരുന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി (Zoom, Google Meet) ബന്ധുക്കളുമായി സന്തോഷം പങ്കുവെച്ചു.
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും വീഡിയോ കോളിലൂടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ട് ഈദ് ആശംസകൾ നേർന്നു," എന്ന് അൽ ഖോറിൽ നിന്നുള്ള ഒരു താമസക്കാരൻ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img